ലോക സമുദ്ര ദിനം
🌊 ലോക സമുദ്ര ദിനം (World Oceans Day) –
ജൂൺ 8
📚 👉 ലോകത്തിലെ സമുദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സമുദ്ര സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുന്നതിനുമായി എല്ലാ വർഷവും ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിക്കുന്നു.
📚 👉 1992-ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന United Nations Conference on Environment and Development-ലാണ് ഈ ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
📚 👉 പിന്നീട് 2008-ൽ United Nations ഔദ്യോഗികമായി ലോക സമുദ്ര ദിനം അംഗീകരിച്ചു.
📚 👉 2009 June 8 മുതൽ ലോക സമുദ്ര ദിനം ആചരിച്ചു തുടങ്ങി
📚 👉 സമുദ്രങ്ങൾ ഭൂമിയുടെ ഏകദേശം 71 ശതമാനം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ഭൂമിയിലെ ഓക്സിജന്റെ വലിയൊരു പങ്ക് ഉത്പാദിപ്പിക്കുന്നതും കാലാവസ്ഥയെ നിയന്ത്രിക്കുന്നതും കോടിക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുമായും സമുദ്രങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഭക്ഷണം, തൊഴിൽ, വ്യാപാരം എന്നിവയ്ക്കും സമുദ്രങ്ങൾ നിർണായക പങ്കുവഹിക്കുന്നു.
📚 👉 പ്ലാസ്റ്റിക് മലിനീകരണം, അമിത മത്സ്യബന്ധനം, കാലാവസ്ഥാ വ്യതിയാനം, സമുദ്ര അമ്ലീകരണം തുടങ്ങിയ വെല്ലുവിളികൾ സമുദ്ര ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നു.അതിനാൽ ഓരോരുത്തരും തങ്ങളുടെ കടമയായി സമുദ്ര സംരക്ഷണം ഏറ്റെടുക്കേണ്ടതാണ്
Key Points 👇👇
📚 👉 ലോക സമുദ്ര ദിനം – ജൂൺ 8
📚 👉 ആദ്യമായി ആശയം അവതരിപ്പിച്ചത് – 1992
📚 👉 ഔദ്യോഗിക അംഗീകാരം നൽകിയത് – United Nations (2008)
📚 👉 ലോക സമുദ്ര ദിനം 2009 മുതലാണ് ആചരിക്കാൻ തുടങ്ങിയത്.
Comments
Post a Comment