Posts

ബാലവേല വിരുദ്ധ ദിനം

 🚫 ബാലവേല വിരുദ്ധ ദിനം (World Day Against Child Labour)   ➖ജൂൺ 12 📚 👉 കുട്ടികളെ തൊഴിൽ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനും വിദ്യാഭ്യാസത്തിനും ആരോഗ്യകരമായ ബാല്യത്തിനുമുള്ള അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമായി എല്ലാ വർഷവും ജൂൺ 12-ന് ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. 📚 👉 2002-ൽ International Labour Organization (ILO) ആണ് ലോക ബാലവേല വിരുദ്ധ ദിനത്തിന് തുടക്കം കുറിച്ചത്. 📚 👉 ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ ഇപ്പോഴും വിദ്യാഭ്യാസം നഷ്ടപ്പെടുത്തി വിവിധ തൊഴിൽ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. 📚 👉 ദാരിദ്ര്യം, വിദ്യാഭ്യാസത്തിന്റെ അഭാവം, സാമൂഹിക അസമത്വം, കുടുംബപ്രശ്നങ്ങൾ എന്നിവയാണ് ബാലവേലയുടെ പ്രധാന കാരണങ്ങൾ. 📚 👉 ബാലവേല കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് അവരുടെ ഭാവിയെ തന്നെ അപകടത്തിലാക്കുന്നു. 📚 👉 ഓരോ കുട്ടിക്കും വിദ്യാഭ്യാസം, സുരക്ഷ, ആരോഗ്യം, വിനോദം, സന്തോഷകരമായ ബാല്യം എന്നിവ ലഭിക്കേണ്ടത് അവരുടെ അടിസ്ഥാന അവകാശമാണ്...

ലോക സമുദ്ര ദിനം

🌊 ലോക സമുദ്ര ദിനം (World Oceans Day) –  ജൂൺ 8 📚 👉 ലോകത്തിലെ സമുദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സമുദ്ര സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുന്നതിനുമായി എല്ലാ വർഷവും ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിക്കുന്നു.  📚 👉 1992-ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന United Nations Conference on Environment and Development-ലാണ് ഈ ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.  📚 👉 പിന്നീട് 2008-ൽ United Nations ഔദ്യോഗികമായി ലോക സമുദ്ര ദിനം അംഗീകരിച്ചു. 📚 👉 2009 June 8 മുതൽ ലോക സമുദ്ര ദിനം ആചരിച്ചു തുടങ്ങി  📚 👉 സമുദ്രങ്ങൾ ഭൂമിയുടെ ഏകദേശം 71 ശതമാനം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ഭൂമിയിലെ ഓക്സിജന്റെ വലിയൊരു പങ്ക് ഉത്പാദിപ്പിക്കുന്നതും കാലാവസ്ഥയെ നിയന്ത്രിക്കുന്നതും കോടിക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുമായും സമുദ്രങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഭക്ഷണം, തൊഴിൽ, വ്യാപാരം എന്നിവയ്ക്കും സമുദ്രങ്ങൾ നിർണായക പങ്കുവഹിക്കുന്നു.  📚 👉 പ്ലാസ്റ്റിക് മലിനീകരണം, അമിത മത്സ്യബന്ധനം, കാലാവസ്ഥാ വ്യതിയാനം, സമുദ്ര അമ്ലീകരണം തുടങ്ങി...

ലോകകപ്പ്

 👉 2026 ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പന്ത് –  TRIONDA 📚 👉 2026-ലെ FIFA ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പന്താണ് TRIONDA. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൂന്ന് രാജ്യങ്ങളായ United States, Canada, Mexico എന്നിവയുടെ ഐക്യത്തെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ഈ പന്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.  📚 👉 TRIONDA എന്ന പേര് സ്പാനിഷ് ഭാഷയിലെ “Three Waves” (മൂന്ന് തരംഗങ്ങൾ) എന്ന ആശയത്തിൽ നിന്നാണ് രൂപപ്പെട്ടത്.  📚 👉 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മൂന്ന് രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വം വഹിക്കുന്നതിന്റെ പ്രതീകമായാണ് ഈ പേര് നൽകിയിരിക്കുന്നത്. 📚 👉 ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങൾ ആതിഥേയ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. കാനഡയുടെ മേപ്പിൾ ഇല, മെക്സിക്കോയുടെ കഴുകൻ, അമേരിക്കയുടെ നക്ഷത്രം എന്നിവയുടെ ചിഹ്നങ്ങൾ പന്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങൾ ലോകകപ്പ് ട്രോഫിയെ സൂചിപ്പിക്കുന്നു.  Key Points👇👇 📚 👉 2026 FIFA ലോകകപ്പിന്റെ ഔദ്യോഗിക പന്ത് — TRIONDA 📚 👉 TRIONDA എന്നത് “Three Waves” എന്ന അർഥം നൽകുന്നു.

നമ്മുടെ പരിസ്ഥിതി

📚 👉 ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്➖ സുന്ദർലാൽ ബഹുഗുണ Sunderlal Bahuguna 📚 👉 ഇന്ത്യയിലെ ഏറ്റവും വലിയ സസ്യശാസ്ത്ര ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ➖ പശ്ചിമബംഗാളിലെ കൊൽക്കത്തയുടെ സമീപം ഹൗറാ ജില്ലയിൽ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡൻ. The state where India's largest botanical garden is located ➖ Acharya Jagadish Chandra Bose Indian Botanical Garden, situated in Howrah district near Kolkata, West Bengal. 📚 👉 ഏതു വർഷം മുതലാണ് ഏപ്രിൽ 22 ലോക ഭൗമ ദിനമായി ആചരിച്ച തുടങ്ങിയത് ➖ 1970 From which year has April 22 been observed as Earth Day ➖ 1970 📚 👉 പ്രകാശസംശ്ലേഷണ സമയത്ത് സസ്യങ്ങൾ പുറത്തുവിടുന്ന വാതകം ഏതാണ് ➖ ഓക്സിജൻ Which gas is released by plants during photosynthesis ➖ Oxygen 📚 👉 ജൈവമണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏതാണ് ➖ ട്രോപ്പോസ്ഫിയർ Which atmospheric layer contains the biosphere ➖ Troposphere 📚 👉 ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം ഏത് ➖ സ്ട്രാറ്റോസ്ഫിയർ In which atmospheric layer is the ozone layer found ➖ Stratosphere 📚 👉 ഇളം നീല നിറത...